Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു

മത്സരിച്ചോട്ടം തടയാന്‍ നടപടി: മുഖ്യമന്ത്രി
ടിപ്പര്‍ ലോറികളുടെ മത്സരിച്ചോട്ടം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. സംസ്ഥാനത്തുണ്ടാവുന്ന അപകടങ്ങളില്‍ അഞ്ചിലൊന്നു ടിപ്പര്‍ലോറികളുടെ മത്സരയോട്ടം കാരണമാണെന്നും അദ്ദേഹം പറഞ്ഞു.ദേശീയ റോഡ് സുരക്ഷാ വാരാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അപകടങ്ങള്‍ കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ റോഡ് സുരക്ഷാ അതോറിറ്റി നടത്തിവരുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പ് റോഡ് സുരക്ഷ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ പുതുതലമുറ ഇതിനെപ്പറ്റി കൂടുതല്‍ ബോധവാന്‍മാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്നു കര്‍ശനമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലൈസന്‍സ് പരിശോധന നിര്‍ബന്ധമാക്കുന്നതും അപകടങ്ങള്‍ കുറക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാല്‍ കുറ്റകൃത്യങ്ങള്‍ ഏറ്റവുമധികം നടക്കുന്ന സംസ്ഥാനം കേരളമാണെന്നു വിലയിരുത്തുന്നതിനു കാരണം റോഡപകടങ്ങളാണെന്നു ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വാഹനമോടിക്കുന്നവരുടെ അശ്രദ്ധയാണ് ഒട്ടുമിക്ക അപകടങ്ങള്‍ക്കും കാരണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കേസുകളില്‍ 40% റോഡപകടങ്ങളുമായി ബന്ധപ്പെട്ടതാണ്.
സംസ്ഥാനത്ത് 5000ത്തോളം ടിപ്പര്‍ ലോറികളായിരുന്നു നേരത്തേ ഉണ്ടായിരുന്നത്. ഇപ്പോഴത് അത് 40,000 ആയി വര്‍ധിച്ചു. ഇതില്‍ ടിപ്പര്‍ ലോറിയുടെ ഇരകളാവുന്നത് കൂടുതലും ഇരുചക്ര വാഹനങ്ങളാണ്.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...