Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
മന്ത്രിമന്ദിരം മോടിപിടിപ്പിക്കല്‍: പി.കെ. ശ്രീമതി ചെലവിട്ടത് 24 ലക്ഷം

മന്ത്രിമന്ദിരം മോടിപിടിപ്പിക്കുന്നതിനായി ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് ആരോഗ്യമന്ത്രി പി.കെ.ശ്രീമതി. ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ സാനഡു മോടിപിടിപ്പിക്കുന്നതിനായി ഇതുവരെ 24,32,072 രൂപയാണ് ചെലവിട്ടത്. കെ. അച്യുതന്‍, എ.എ. ഷുക്കൂര്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

മുന്‍മന്ത്രി മോന്‍സ് ജോസഫും ഇപ്പോള്‍ തുറമുഖമന്ത്രി വി. സുരേന്ദ്രന്‍പിള്ളയും താമസിക്കുന്ന മന്‍മോഹന്‍ ബംഗ്ലാവ് നന്നാക്കുന്നതിന് 23,70,300 രൂപ ചെലവിട്ടു. മെഡിക്കല്‍കോളേജിന് സമീപം വാടകവീട്ടില്‍ താമസിക്കുന്ന റവന്യൂമന്ത്രി കെ.പി. രാജേന്ദ്രനാണ് ഏറ്റവും കുറവ് തുക ചെലവഴിച്ചത്. 67,508 രൂപ മാത്രമാണ് മന്ത്രി വീട് മോടിപിടിപ്പിക്കുന്നതിനായി ചെലവിട്ടത്.

മന്ത്രി തോമസ്‌ഐസക്ക് (റോസ്ഹൗസ്-13,83,116), മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ (ക്ലിഫ്ഹൗസ്-5,41,391), പി.കെ. ഗുരുദാസന്‍ (കവടിയാര്‍ ഹൗസ്-3,47,267), പാലോളി മുഹമ്മദ്കുട്ടി (അശോക ബംഗ്ലാവ്-1,98,498), എ.കെ. ബാലന്‍ (പ്രശാന്ത് ബംഗ്ലാവ്-6,90,800), ബിനോയ് വിശ്വം (നെസ്റ്റ്-6,18,956), എം.എ. ബേബി (ഉഷസ്-3,09,615), ജി. സുധാകരന്‍ (അജന്ത ബംഗ്ലാവ്-1,61,033), കടന്നപ്പള്ളി രാമചന്ദ്രന്‍ (തൈക്കാട് ഹൗസ്-3,67,281), എന്‍.കെ. പ്രേമചന്ദ്രന്‍ (എസ്സന്‍സസ് ബംഗ്ലാവ്-1,62,808), വിജയകുമാര്‍ (ലിന്‍ഡ് ഹസ്റ്റ് ബംഗ്ലാവ്-7,59,196) എന്നിങ്ങനെയാണ് മന്ത്രിമാര്‍ മോടിപിടിപ്പിക്കാന്‍ ചെലവഴിച്ച തുകകള്‍.

വാടക വീടുകളില്‍ താമസിക്കുന്ന മന്ത്രിമാര്‍ക്ക് വാടകയിനത്തില്‍ ചെലവായ തുക ചുവടെ: മുല്ലക്കര രത്‌നാകരന്‍ (2006 ജൂലായ് 14-2010 ആഗസ്ത് 31)-7,68,663. എസ്. ശര്‍മ്മ-9,13,846. എളമരം കരീം-8,22,210. കോടിയേരി ബാലകൃഷ്ണന്‍-6,36,840. കെ.പി. രാജേന്ദ്രന്‍-7,83,209. പി.കെ. ശ്രീമതി (2006 ജൂണ്‍ 1 - 2007 ഫിബ്രവരി 28)-1,44,000.

സ്വന്തം വീട്ടില്‍ താമസിക്കുന്ന മന്ത്രിമാരുടെ വീടുകള്‍ മോടിപിടിപ്പിക്കുന്നതിന് സര്‍ക്കാര്‍ തുകയൊന്നും ചെലവാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാടകവീടുകള്‍ മോടിപിടിപ്പിക്കുന്നത് ഉടമസ്ഥരാണ്. എന്നാല്‍ റവന്യൂ മന്ത്രിക്ക് മാത്രം വാടകവീട് നന്നാക്കാന്‍ 67,506 രൂപ സര്‍ക്കാര്‍ അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...