Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
മകനുമായി ട്രയിനിനു മുന്നില്‍ ചാടിയ അമ്മ മരിച്ചു
നങ്യാര്‍കുളങ്ങര - നങ്യാര്‍ കുളങ്ങര ടി.കെ.എം.എം കോളേജിന്റെ കിഴക്കുവശത്തെ റെയില്‍വേ ലൈനില്‍ ആറുവയസ്സുകാരന്‍ മകനുമൊത്ത് ട്രയിനിനുമുന്നില്‍  ചാടിയ യുവതി മരിച്ചു. ഗുരുതരമായ പരിക്കുകളോടെ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേ‍ജില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. രക്തത്തില്‍ കുളിച്ചു കിടന് കുട്ടിയെ ഹരിപ്പാട് പോലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. യുവതി സംഭവസ്ഥലത്ത് വച്ച് മരിച്ചു. ഇടയ്ക്ക് കുട്ടിയ്ക്ക് ബോധം തെളിഞ്ഞപ്പോള്‍ അരുണ്‍ നായര്‍ എന്നും രണ്ടാം ക്ലാസ്സില്‍ പഠിക്കുന്നുവെന്നും  അമ്മയുടെ പേര് ദീപയെന്നും അച്ഛന്റെ പേര് സുനില്‍ എന്നാണെന്നും  കുട്ടി പറഞ്ഞിട്ടുണ്ട്. കുട്ടി പറഞ്ഞതനുസരിച്ച്  പോലീസ് അന്വേഷണം നടത്തിയെങ്കിലും തിരിച്ചറിയാനായിട്ടില്ല.  കറുത്ത പുള്ളികളോടു കൂടിയ സാരിധരിച്ച യുവതിക്ക് 35 വയസ്സ് പ്രായം തോന്നിക്കും.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...