Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു

ഉള്ളിവില  കുറയുന്നു ,തക്കാളി വില കൂടുന്നു 
 രാജ്യത്തെ ഉള്ളിവില പത്തുശതമാനം കുറഞ്ഞ് പ്രധാനനഗരങ്ങളിലെ ചെറുകിട വില്പനശാലകളില്‍ കിലോയ്ക്ക് 40-50 രൂപയിലെത്തി. അതേസമയം, തക്കാളി, വെളുത്തുള്ളി എന്നിവയുടെ വര്‍ധിച്ച വില തുടരുകയാണ്. സ്ഥിതി ഉടന്‍ നിയന്ത്രണ വിധേയമാവുമെന്ന് ധനമന്ത്രി പ്രണബ്മുഖര്‍ജി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. വിലകുറയ്ക്കാന്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ഉടന്‍ കാര്യങ്ങള്‍ നിയന്ത്രണവിധേയമാവും-പ്രണബ് കൊല്‍ക്കത്തയില്‍ പറഞ്ഞു.
കഴിഞ്ഞയാഴ്ച കിലോയ്ക്ക് 70-85 വരെയെത്തിയിരുന്ന ഉള്ളിവിലയാണ് താഴാന്‍തുടങ്ങിയത്. എന്നാല്‍ വെളുത്തുള്ളി, തക്കാളി കിലോയ്ക്ക് 250-300, 40-60 രൂപയിലേക്ക് കുതിച്ചുയര്‍ന്നു. ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയനഗരങ്ങളില്‍ ഉള്ളിവില കുറഞ്ഞെങ്കിലും മുംബൈയില്‍ ഇതുപ്രതിഫലിച്ചിട്ടില്ല. ഇവിടെ കിലോയ്ക്ക് 60-75 നിലവാരത്തിലാണ്. മഹാരാഷ്ട്ര തുടങ്ങിയ പ്രധാനഉത്പാദനകേന്ദ്രങ്ങളില്‍ വിളനാശമുണ്ടായതാണ് ഉള്ളിവില കുതിച്ചുയരാനിടയാക്കിയത്.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...