Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
വഴുതാനത്ത് പുഞ്ചനികത്തുന്നു,റവന്യുവകുപ്പിന് മൗനം
വഴുതാനം - പള്ളിപണിയാനെന്ന  പേരില്‍ വഴുതാനം പാലത്തിനു സമീപം പുഞ്ച നികത്തുന്നത് വിവാദമാകുന്നു. പാവപ്പെട്ടവന് വീടുവെയ്ക്കാന്‍ രണ്ട് സെന്റ് സ്ഥലം പോലു നികത്താന്‍ അനുവദിക്കാതെ നിയമത്തിന്റെ നൂലാമാലകള്‍ ചൂണ്ടിക്കാണിക്കാറുള്ള റവന്യുവകുപ്പ് അധികാരികളുടെ  നിശബ്ദ പിന്തുണയും ഇതിന്  ഉള്ളതായി ആക്ഷേപം ഉയര്‍ന്നു കഴി‍‍ഞ്ഞു. നിലം നികത്തുന്നതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്ന സി.പി.എം പ‍ഞ്ചായത്ത് അംഗത്തിന്റെ വാര്‍ഡിലാണ് അനധികൃതമായ നിലം നികത്തല്‍ നടക്കുന്നത്.  ഇതിനെതിരെ സി.പി.ഐയുടെ നേതൃത്തില്‍ ചിലര്‍ ഇടപെട്ടുവെങ്കിലും അവരുംതുടര്‍നടപടികളില്‍ നിന്നും പിന്മാറിയതായി പറയപ്പെടുന്നു. വില്ലേജ് അധികാരികളുടെ നിസംഗതയ്ക്കെതിരെ തഹസീല്‍ദാര്‍ക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളതായി നാട്ടുകാര്‍ ടുഡേയോടുപറഞ്ഞു.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...