Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
ലോട്ടറിച്ചട്ട ഭേദഗതി: ചെന്നിത്തല സംസാരിക്കുന്നത് പ്രശ്‌നങ്ങള്‍ പഠിക്കാതെ -മുഖ്യമന്ത്രി


ആലുവ: സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറിച്ചട്ട ഭേദഗതി മാഫിയകള്‍ക്കനുകൂലമാണെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രിയുടെ രൂക്ഷവിമര്‍ശം.കാര്യങ്ങള്‍ പഠിച്ചിട്ടുവേണം കെപിസിസി പ്രസിഡന്റ് സംസാരിക്കാനെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ആലുവ ഗസ്റ്റ്ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
      സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിക്കെതിരെ ലോട്ടറി മാഫിയ കോടതിയെ സമീപിച്ചിട്ടും കോടതി സ്റ്റേ നല്‍കിയില്ല. സര്‍ക്കാര്‍ നിലപാട് മാഫിയകള്‍ക്കെതിരാണെന്ന് ഇതിലൂടെ വ്യക്തമാണ്.കേന്ദ്രസര്‍ക്കാരിന്റെ ചട്ടങ്ങള്‍ക്കനുസൃതമായാണ് ഭേദഗതിയുണ്ടാക്കിയിരിക്കുന്നത്.
കേന്ദ്ര നിയമമനുസരിച്ച് ലോട്ടറി ടിക്കറ്റ് സര്‍ക്കാര്‍ പ്രസ്സില്‍ അടിക്കണമെന്നാണ്. എന്നാല്‍ മാഫിയകള്‍ ശിവകാശിയിലെ പ്രസ്സ് വിലയ്‌ക്കെടുത്തിരിക്കുകയാണ്.
      സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന സപ്തംബര്‍ 20നുശേഷം ലോട്ടറി വില്പന നടക്കാതിരുന്നത് വിലയിരുത്തണം. ഇത് മാഫിയകള്‍ക്കനുകൂലമാണോ പ്രതികൂലമാണോ എന്ന് പഠിച്ചശേഷം രമേശ് ചെന്നിത്തല അഭിപ്രായം പറയട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...