Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
പള്ളിപ്പാട്പഞ്ചായത്ത് യു.ഡി.എഫിന്
പള്ളിപ്പാട് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 16 ല്‍ 9 സീറ്റുകള്‍ നേടി ഭരണം നിലനിര്‍ത്തി. എല്‍. ഡി.എഫിന് 6 സീറ്റും ബി.ജെ.പി സ്വതന്ത്രനും വിജയിച്ചിട്ടുണ്ട്. അഴിമതിയില്‍ മുങ്ങിക്കുളിച്ച യു.ഡി.എഫ് ഭരണത്തിനെതിരായുള്ള വിധിയെഴുത്തായി തെരഞ്ഞെടുപ്പ് ഫലം കരുതിയെങ്കിലും പ്രതീക്ഷകളെ അസ്ഥാനത്താക്കുന്നതായിരുന്നു  തെരഞ്ഞെടുപ്പ് ഫലങ്ങള്‍. അഴിമതിക്കഥകള്‍ ജനമധ്യത്തില്‍ എത്തിക്കുന്നതിനോ വേണ്ടരീതിയില്‍ പ്രതിഷേധിക്കുന്നതിനോ എല്‍.ഡി.എഫിന് കഴിഞ്ഞിരുന്നില്ല. നിശബ്ദരായ കാഴ്ചക്കാരേപ്പോലെ എല്‍.ഡി.എഫ് മെമ്പര്‍മാരും യു.ഡി.എഫ് മെമ്പര്‍മാര്‍ക്കൊപ്പം പങ്കുചേരുകയായിരുന്നുവെന്ന ആരോപണം നാട്ടുകാര്‍ക്കിടയില്‍ വ്യാപകമായിരുന്നു. അതുകൊണ്ടു തന്നെ തങ്ങളുടെ പ്രതിഷേധങ്ങളെ പ്രതിഫലിപ്പിക്കാനുള്ള അവസരമായി തങ്ങളുടെ വോട്ടവകാശം എല്‍.ഡി.എഫിനെതിരെ വോട്ടര്‍മാര്‍വിനിയോഗിച്ചു എന്നതാണ്  ഈ  വോട്ടടെപ്പിലെ യു.ഡി.എഫിന്റെ അട്ടിമറി വിജയത്തിനു പിന്നില്‍.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...