Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
പള്ളിപ്പാട്ട് തെരഞ്ഞെടുപ്പ് രംഗം ചുടുപിടിക്കുന്നു
നടുവട്ടം - തെരഞ്ഞെടുപ്പിന് രണ്ടുനാള്‍ ബാക്കിനില്‍ക്കേ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി . രാഷ്ട്രീയപാര്‍ട്ടികളുടെ നേതൃത്വത്തില്‍  സ്ഥാനാര്‍ത്ഥികളുടെ  സ്വീകരണപരിപാടികള്‍ നടന്നു കഴിഞ്ഞു. എല്‍.ഡി.എഫ്   സ്വീകരണയോഗങ്ങളില്‍ പ്രധാനമായും ഭരണസമിതിയുടെ അഴിമതിയും വികസനമുരടിപ്പുമാണ് മുഖ്യ പ്രചാരണായുധം.എന്നാല്‍ കേരള സര്‍ക്കാരിനെതിരായാ പ്രചാരണമാണ് യു.ഡി.എഫ് നടത്തുന്നത്. പള്ളിപ്പാട്ടെ കുണ്ടും കുഴിയും നിറഞ്ഞ റോഡുകളു‍ടെ അവസ്ഥയ്ക്ക് കാരണം  യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതിയാണെന്ന പ്രചാരണവും എല്‍.ഡി.എഫ് ഉയര്‍ത്തുന്നുണ്ട്.
                         ഇക്കുറി തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കിഎന്നൊരു പ്രത്യേകതകൂടിയുണ്ട്. സി.പി.എം രണ്ടു ടേണ്‍ കഴിഞ്ഞവര്‍ക്ക് സീറ്റ് നിഷേധിച്ചിരുന്നു. യുവാക്കള്‍ക്കും സജീവരാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും സീറ്റു നല്‍കാനും ശ്രദ്ധിച്ചിട്ടുണ്ട്.
                       അഴിമതിയില്‍ മുങ്ങിക്കുളിച്ച  ഭരണസമിതിക്കെതിരായ പ്രതിഷേധം ഈതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന കണക്കുകൂട്ടലില്‍ഭരണം പിടിച്ചെടുക്കാമെന്ന പ്രതീക്ഷിയിലാണ് എല്‍.ഡി.എഫ്.  യു.ഡി.എഫിന്റെ കുത്തകയായാണ് പള്ളിപ്പാട് പഞ്ചായത്തിനെ കരുതിപ്പോരുന്നത്. അത് ഇക്കുറിയും നിലനിര്‍ത്താനാകുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...