പള്ളിപ്പാട്ടെ എല്‍.ഡി.എഫ് പരാജയം -
കാലുവാരല്‍ വ്യാപകം
പള്ളിപ്പാട് - ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥികളെയും സ്വന്തം സ്ഥാനാര്‍ത്ഥികളേയും ചില ഘടക കക്ഷികള്‍കാലുവാരിയതായി ആക്ഷേപം. വോട്ടിനുവേണ്ടി എല്‍.ഡി. എഫിന്റെ പ്രഖ്യാപിതനിലപാടുകള്‍ക്ക് വിരുദ്ധമായി ഒരു വര്‍ഗ്ഗീയപാര്‍ട്ടിയുമായി എല്‍. ഡി.എഫിലെ ഒരു ഘടകകക്ഷി ചില നീക്കുപോക്കുകളില്‍ ഏര്‍പ്പെട്ടത് എല്‍.ഡി.എഫിന്റെ ചില സീറ്റുകള്‍ നഷ്ടപ്പെടുത്തിയതായി
ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതുമൂലം 8,16 വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികള്‍ തോല്‍ക്കുന്നതിന് കാരണമായി. എട്ടാംവാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയേക്കാള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടുകുറഞ്ഞത് ഈ
നീക്കുപോക്കിന്റെ പരിണിത ഫലമെന്ന് വിലയിരുത്തപ്പെടുന്നു. ഇത് എല്‍.ഡി.എഫിലെ ചിലരുടെ അറിവോടെയാണെന്നും പറയപ്പെടുന്നു. ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള ചിലരുടെ അമിത താല്‍പ്പര്യമാണ് ഇതിനു പിന്നിലെന്ന് അറിയുന്നു. ഇതിന്റെ ഭാഗമായി സി.പി.എം ന്റെ ഒന്‍പതാം വാര്‍ഡ് സ്ഥാനാര്‍ത്ഥി മോഹന്‍കുമാറിനെ കാലുവാരാനുള്ള ശ്രമവും എല്‍.ഡി.എഫിന്റെ ഒരു ഘടകകക്ഷിയില്‍ നിന്നുണ്ടായി. കോണ്‍ഗ്രസ്സുകാരനായ ഒരു സാമുദായിക നേതാവിന് സി.പി.എം സ്ഥാനാര്‍ത്ഥിയോടുള്ള വ്യക്തിവിരോധം തീര്‍ക്കാനാണ് എല്‍.ഡി.എഫിന്റെ ഒരു ഘടകകക്ഷിയില്‍ നിന്ന് ഇത്തരത്തില്‍ നീക്കമുണ്ടായത്. ഈ സമുദായനേതാവ് പ്രത്യുപകാരമായി ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിക്ക് വോട്ടുപിടിക്കാന്‍ ഇറങ്ങിയിരുന്നു. എന്നാല്‍ ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടിരുന്നു. പന്ത്രണ്ടാം വാര്‍ഡിലെ എല്‍.ഡി.എഫിന്റെ സ്ഥിരം വോട്ടുബാങ്കുകളില്‍ ചോര്‍ച്ചയുണ്ടായതായി കരുതുന്നു. പ്രവര്‍ത്തകരില്‍ മിക്കവരും ജാതിതിരിഞ്ഞ് വോട്ടുചെയ്തത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് കാരണമായതായി വിലയിരുത്തപ്പെടുന്നു. ഇക്കുറി എസ്.എന്‍.ഡി.പി വോട്ടുകള്‍ സ്ഥാനാര്ത്ഥിയുടെ ജാതിനോക്കി പല വാര്‍ഡുകളിലും ധ്രുവീകരിക്കപ്പെട്ടത് എല്‍.ഡി.എഫിന് ദോഷകരമായിത്തീര്‍ന്നു. അഴിമതിയും വികസനമുരടിപ്പും കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിട്ടും യു.ഡി.എഫ് മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ സീറ്റോടെ അധികാരത്തിലെത്തിയത് യു.ഡി.എഫിനേത്തന്നെ അമ്പരിപ്പിച്ചുകളഞ്ഞു. മുന്‍ ഭരണസമിതിയുടെ വീഴ്ചകളേയും അഴിമതിയേയും അതാത് അവസരങ്ങളില്‍ ജനങ്ങള്‍ക്കു മുമ്പിലെത്തിക്കാന്‍ ഇവിടുത്തെ സി.പി.എം പ്രാദേശിക നേതൃത്വത്തിനോ എല്‍.ഡി.എഫിനോ കഴിയാതിരുന്നത് യു.ഡി.എഫിന്റെ വിജയത്തിന് സഹായകരമായി. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സി.പി.എം നേതൃത്വത്തില്‍ എല്‍.ഡി.എഫ് നടത്തിയ പ്രക്ഷോഭം പ്രഹസനമായി മാറിയിരുന്നു. വോട്ടര്‍മാര്‍ക്കിടയില്‍ ഇത് പ്രതികൂലാഭിപ്രായമാണ് സൃഷ്ടിച്ചത്. അഞ്ച് വര്‍ഷം വരെ ആറോളം എല്‍.ഡി.എഫ് അംഗങ്ങള്‍ ഉണ്ടായിരുന്നിട്ടും പ്രതികരിക്കാതിരുന്നിട്ട് ഭരണം തീരാറായപ്പോള്‍ നടത്തിയ പ്രതിഷേധത്തിന് തണുപ്പന്‍ പ്രതികരണമാത്രമെ സൃഷ്ടിക്കാനായുള്ളു. ജനകീയപ്രശ്നങ്ങളുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിചെല്ലാനും അവര്‍ക്കൊപ്പം നിന്ന് പ്രതികരിക്കാനും തെരഞ്ഞെടുപ്പിനുമുമ്പ് സി.പി.എം പ്രാദേശിക നേതൃത്വത്തിനോ എല്‍.ഡി.എഫിനോ കഴിഞ്ഞില്ലെന്ന വിലയിരുത്തല്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്.

0 comments:
Post a Comment