Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
പഞ്ചായത്ത് തെരഞ്ഞെടുപ്പ് - ചിത്രം അവ്യക്തം
പള്ളിപ്പാട് -തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പലവാര്‍ഡുകളിലേയും അവ്യക്തമായി തുടരുന്നതിനാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനേക്കുറിച്ചുള്ള പൂര്‍ണ്ണമായ ഒരു ചിത്രം ലഭ്യമായിട്ടില്ല.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായ വാര്‍ഡുകളില്‍ വീടുകയറിയുള്ള പ്രചരണം മിക്ക സ്ഥാനാര്‍ത്ഥികളും ആരംഭിച്ചുകഴിഞ്ഞു.വോട്ടര്‍മാരെ വ്യക്തിപരമായി കാണുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. സ്വതന്ത്രസ്ഥാനാര്‍ത്ഥികളുടെ എണ്ണം  ഇക്കുറി കുറവാണ്. പള്ളിപ്പാട് പഞ്ചായത്തിലെ ചിലവാര്‍ഡുകളില്‍മാത്രമെ ഇതുവരെ സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ നില്‍ക്കുന്നതായി പറഞ്ഞുകേള്‍ക്കുന്നുള്ളു.റിബല്‍ശല്യംവും കുറവാണ്. ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയെന്നും ഏതൊക്കെ വാര്‍ഡുകളിലെന്നും അറിയാന്‍കഴിഞ്ഞിട്ടില്ല. ബി.ജെ.പി അനുഭാവികള്‍ പള്ളിപ്പാട് പഞ്ചായത്തില്‍ വളരെ കുറവാണ്. തലത്തോട്ട,കോട്ടയ്ക്കകം,പടിഞ്ഞാറെ അരയാകുളങ്ങര തുടങ്ങിയ സ്ഥലങ്ങള്‍ മാത്രമെ ബി.ജെ.പി യ്ക്ക് അല്പമെങ്കിലും സ്വാധീനമുള്ളു. നിയമസഭ.ലോകസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിന് വോട്ടുചെയ്യുന്നവര്‍തന്നെയാണ് ഇവിടങ്ങളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വോട്ടുചെയ്യുന്നതും. ജാതിപരമായ സ്വാധീനമാണ് ഇവിടുത്തെ സ്ഥാനാര്‍ത്ഥികള്‍ക്ക് അനുകൂലമാകുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മാത്രമെ വ്യക്തമായ ചിത്രം ലഭിക്കുകയുള്ളു

1 comments:

Unknown said...

റിബല്‍ ശല്യം കുറഞ്ഞത്‌ ആശ്വാസം നല്‍കുന്നു.

Post a Comment

Related Posts Plugin for WordPress, Blogger...