Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
പള്ളിപ്പാട്പഞ്ചായത്ത് തെരഞ്ഞെടുപ്പ് -സീറ്റ് വിഭജനം  പുര്‍ത്തിയാകുന്നു
പള്ളിപ്പാട് - പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയചര്‍ച്ചകള്‍ പുരോഗമിക്കുന്നു. എല്‍.‍ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ചകളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളും ഏകദേശം പൂര്‍ത്തിയായതായി അറിയുന്നു. എന്നാല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. സീറ്റുമോഹികളുടെ തള്ളിക്കയറ്റം യു.ഡി.എഫിന് തലവേദന ആയിട്ടുണ്ട്. സംവരണവാര്‍ഡുകള്‍ കൂടാതെ ‍ജനറല്‍ വാര്‍ഡുകളിലും  സംവരണവിഭാഗത്തില്‍ പെട്ടവര്‍ സീറ്റ് ആവശ്യപ്പെടുന്നത് സ്ഥാനാര്‍ത്ഥിമോഹികള്‍ക്കിടയില്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. പലപ്രമുഖര്‍ക്കും ഇക്കുറി സീറ്റ് ലഭിച്ചേക്കില്ലന്ന് അറിയുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുമ്പമ്പുഴബാബു ഇക്കുറി സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സാദ്ധ്യത കുറവാണെന്നറിയുന്നു. പഞ്ചായത്ത് പ്രസിഡന്റ് കീച്ചേരില്‍ ശ്രീകുമാര്‍ മത്സരിക്കാനുദ്ദേശിക്കുന്ന  നാലാംവാര്‍ഡില്‍ സീറ്റ് നല്‍കണമെന്നു കാണിച്ച് കുമ്പമ്പുഴബാബു കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിക്ക് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെയും കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായിട്ടില്ല. എല്‍.ഡി.എഫ് ഘടകക്ഷികള്‍ക്കിടയില്‍ വാര്‍ഡ് വിഭജനം പൂര്‍ത്തിയായതിനാല്‍ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിക്കുന്നതിനുമുമ്പ് തന്നെ വോട്ടര്‍മാരെ കാണാന്‍ തുടങ്ങിക്കഴിഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാകുന്നതോടെ മാത്രമെ തെരഞ്ഞെടുപ്പിന്റെ വീറും വാശിയും കൈവരികയുള്ളു

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...