Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു

കനത്തമഴയുംകാറ്റും പള്ളിപ്പാട്ട് വന്‍ നാശനഷ്ടം
പള്ളിപ്പാട്- കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലും പള്ളിപ്പാട്ട് വന്‍ നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുചെയ്യപ്പെടുന്നു. പള്ളിപ്പാടിന്റെ വിവിധ ഭാഗങ്ങളില്‍ കാറ്റില്‍ മരങ്ങള്‍
വീണ് വൈദ്യുതബന്ധം പൂര്‍ണ്ണമായും നിലച്ചു. ശക്തമായ കാറ്റില്‍ പാടശേഖരങ്ങളിലെ പാകമായ നെല്ല് വീണതിനേത്തുടര്‍ന്ന് കൊയ്തെടുക്കാനാവാത്ത സ്ഥിതിയാണിപ്പോള്‍. പള്ളിപ്പാട്ട് അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ലാത്തത്ര ശക്തമാ കാറ്റാണ് വീശിയത്. പലയിടത്തും കാറ്റത്ത് വീടിന്റെ മേല്‍ക്കൂര പറന്നുപോയി. മരങ്ങള്‍ വീണ് പലയിടത്തും വീടുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കാറ്റിനോടൊപ്പമുള്ള ശക്തമായ മിന്നലില്‍ അപകടങ്ങള്‍ സാധാരണമായിട്ടുണ്ട്. ഇപ്പോഴും (ബുധനാഴ്ച) റോഡുകളുടെ വശങ്ങളില്‍ വൈദ്യുതകന്പികള്‍ പൊട്ടിക്കിടക്കുന്നുണ്ട്. വൈദ്യുതബോര്‍ഡ് ജീവനക്കാര്‍ കഠിനാധ്വാനം ചെയ്തിട്ടും വൈദ്യുതിബന്ധം പൂര്ണ്ണമായും പുനസ്ഥാപിക്കാനായിട്ടില്ല. മരങ്ങള്‍ വെട്ടിനീക്കി വിവിധപ്രദേശങ്ങളിലെ വൈദ്യുതനില പുനസ്ഥാപിക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തിയാക്കിവരുന്നു. ഹരിപ്പാട്ട് കച്ചേരിജംഗ്ഷനില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നിടത്തുള്ള പുളിമരം കാറ്റത്ത് ഒടി‍ഞ്ഞു വീണത് അല്പസമയം ഗതാഗത തടസ്സം സൃഷ്ടിച്ചു. വാഹനങ്ങള്‍ പാര്‍ക്കുചെയ്യാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല. ഇന്നലെ വൈകിയാണ് ഹരിപ്പാട് ടൗണിലെ വൈദ്യുതബന്ധം ഭാഗികമായെങ്കിലും പുനഃസ്ഥാപിക്കാനായത്.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...