പാടവും പറമ്പും കുഴിച്ച് മണല്‍ കടത്തിയിട്ടും റവന്യൂവകുപ്പ് അധികൃതര്‍ ഉറക്കത്തില്‍
നാലുകെട്ടും കവല -പള്ളിപ്പാട് നാലുകെട്ടും കടവില്‍ പാടവും പറമ്പും കുഴിച്ച് മണല്‍ കടത്തിയിട്ടും റവന്യൂവകുപ്പ് അധികൃതര്‍ ഉറക്കത്തില്‍. മണ്ണെടുപ്പിനെതിരെ റവന്യൂവകുപ്പിനെ അറിയിക്കാന്‍ ഫോണ്‍ നമ്പര്‍ സഹിതം പത്രമാധ്യമങ്ങളില്‍ റവന്യൂവകുപ്പ് അധികാരികള്‍ നല്‍കിയിരുന്നു. മണ്ണും ചെളിയുംകടത്തുന്നതിനെതിരെ നാട്ടുകാര്‍ അധികൃതരെ വിവരം അറിയിച്ചെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ബെഡ് റെസ്റ്റിലാണെന്ന മറുപടിയാണ് ലഭിച്ചതെന്ന്പരാതിപ്പെട്ടവര്‍ പറയുന്നു. സര്‍ക്കാര്‍ ആഫീസുകള്‍ അവധിയുള്ള ദിവസങ്ങളിലും ഞായറാഴ്ചയുമാണ് പ്രധാനമായും മണല്‍ കടത്ത് നടത്തുന്നത്. കഴിഞ്ഞ ഞായറാഴ്ച മണല്‍ കടത്തുന്നതായി റവന്യൂ അധികാരികളെ നാട്ടുകാര്‍ അറിയിച്ചെങ്കിലും തിരിഞ്ഞു നോക്കിയില്ലായെന്ന് നാട്ടുകാര്‍ അറിയിച്ചു. അനധികൃതമായുള്ള മണ്ണെടുപ്പുമൂലം പാടത്തും പറന്പത്തും അഗാധ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടുകഴിഞ്ഞു. ചെളിയെടുപ്പുമൂലം പലയിടത്തും കൃഷി ബുദ്ധിമുട്ടിലായിട്ടുണ്ട്. പള്ളിപ്പാട്ടുള്ള ഇഷ്ടിക ചൂളയിലേക്കാണ് പ്രധാനമായും മണല്‍ കടത്തുന്നത്. ഇതിനെ എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
0 comments:
Post a Comment