Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
കനത്ത ചൂട്, പള്ളിപ്പാട് വരളുന്നു
നടുവട്ടം- കേരളത്തില്‍ വേനല്‍ ചൂട് കനത്തതോടെ പള്ളിപ്പാട് വരണ്ടു തുടങ്ങി. കിണറുകള്‍ പൂര്‍ണ്ണമായി വറ്റിയിട്ടില്ലെങ്കിലും കിഴക്കന്‍ മേഖലകളില്‍ ശുദ്ധജലക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പകല്‍ സമയം കനത്ത ചൂട് അനുഭവപ്പെടുന്നത് കൃഷിയേയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. രാത്രി താപനിലയും ഇതിനോടൊപ്പം ഉയര്‍ന്നതോടെ വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചിട്ടുള്ളതായി വൈദ്യുതിബോര്‍ഡിന്റെ പത്രകുറിപ്പില്‍ പറയുന്നു. നദികളിലെ വെള്ളവും വറ്റിത്തുടങ്ങിയിട്ടുണ്ട്. പള്ളിപ്പാട്ട് അച്ചന്‍കോവിലാറ്റിലെ  ജലനിരപ്പ് കുറയുന്നത്  കൃഷിയെബാധിക്കാനിടയുള്ളതായി കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ആയിരത്തും പടവ് പാടശേഖരമുള്‍പ്പെടെ പള്ളിപ്പാട്ടെവിവിധ കാര്‍ഷികമേഖലകളിലും ഇക്കുറിയും വളരെ വൈകിയാണ് കൃഷിയിറക്കിയിട്ടുള്ളത്. വേനല്‍മഴകനക്കുന്നതോടെ കൊയ്ത്താരംഭിക്കുമെന്നതിനാല്‍ വെള്ളം കയറി കൃഷി നശിക്കാനുള്ള സാധ്യതയും കര്‍ഷകര്‍ തള്ളിക്കളയുന്നില്ല. അതുകൊണ്ടുതന്നെ തെല്ല് ആശങ്കയോടെയാണ് കര്‍ഷകര്‍ വിളവിറക്കിയിട്ടുള്ളത്. ആവശ്യത്തിന് കര്‍ഷകത്തൊഴിലാളികളെ കിട്ടാത്തതും കര്‍ഷകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...