Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു







ഹരിപ്പാട്- 400 വര്‍ഷങ്ങല്‍ക്കുമുന്‍പ് മതപൗരോഹിത്യത്തേയും അബദ്ധജടിലങ്ങളായ വിശ്വാസപ്രമാണങ്ങളേയും  ചോദ്യം ചെയ്യുകയുംചെയ്തുകൊണ്ട്  ജ്യോതിശാസ്ത്രത്തിന്  പുത്തനുണര്‍വ് സൃഷ്ടിച്ച ഗലീലിയോ ഗലീലിയോപ്പറ്റി, ബ്രഹ്ത്തോള്‍ഡ് ബ്രഹത്ത് രചിച്ച   ദി ലൈഫ് ആഫ് ഗലീലിയോ എന്നതിനെ ആസ്പദമാക്കി കേരളശാസ്ത്രസാഹിത്യപരിഷത്ത് അവതരിപ്പിച്ച ഗലീലിയോ  നാടകം ഹരിപ്പാട് റോളാ ആഡിറ്റോറിയത്തില്‍ നടന്നു. അവതരണരീതികൊണ്ടും ആശയവ്യക്തതകൊണ്ടും നാടകത്തിന്  ആസ്വാദകരുമായി സംവദിക്കാനായി. ശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്ക് പഴയകാലശാസ്ത്രജ്ഞന്മാര്‍ അനുഭവിച്ച ത്യാഗങ്ങള്‍ വ്യക്തമാക്കുന്നതുകൂടിയായിരുന്നു നാടകത്തിന്റെ പ്രമേയം. മതപൗരോഹിത്യം ശാസ്ത്രത്തെ എത്രമാത്രം അസഹനീയതയോടുകൂടി കാണുന്നുവെന്നും ശാസ്ത്രത്തിന്റെ വളര്‍ച്ച മതത്തിന്റെ യുക്തിരഹിതമായ വാദങ്ങളെ ചോദ്യം ചെയ്യുമെന്ന ഭയപ്പാട് മതമേധാവികള്‍ വെച്ചു പുലര്‍ത്തുന്നതാണ് ശാസ്ത്രസത്യങ്ങള്‍ക്കുനേരെയും ശാസ്ത്രത്തേത്തന്നെയും മതമേധാവികള്‍ ഭയപ്പാടോടെ സമീപിക്കുന്നതിന് കാരണമായി  നാടകം ചൂണ്ടിക്കാണിക്കുന്നത്. നാടകം കാണാനായി അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും എത്തിയിരുന്നു.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...