സബ് ജില്ലാ ശാസ്ത്ര-പ്രവര്‍ത്തിപരിചയമേള :
പള്ളിപ്പാട്ടെ സ്കൂളുകള്‍ക്ക് സമ്മാനം
പള്ളിപ്പാട്ടെ സ്കൂളുകള്‍ക്ക് സമ്മാനം
ചേപ്പാട്- ചേപ്പാട്ടുവെച്ചു നടന്ന ഹരിപ്പാട് സബ് ജില്ലാ ശാസ്ത്ര-പ്രവര്‍ത്തിപരിചയമേളയില്‍ പള്ളിപ്പാട് പഞ്ചായത്ത് പ്രദേശത്തുള്ള സ്കൂളുകള്‍ എല്‍ .പി,യു.പി.എച്ച്.എസ് വിഭാഗങ്ങളില്‍ മികവു പുലര്‍ത്തി. ശാസ്ത്രമേളയില്‍ എല്‍.പി. വിഭാഗത്തില്‍ എം.ടി.എല്‍.പി.എസ് അകംകുടി, നടുവട്ടം ഗവ.എല്‍.പി.എസ് , എന്നിവ നേട്ടമുണ്ടാക്കിയപ്പോള്‍ ഗണിതശാസ്ത്രമത്സരങ്ങളില്‍ ഗവ.യു.പി സ്കൂള്‍ വഴുതാനം മുന്നിട്ടു നിന്നു. ഹൈസ്കൂള്‍ വിഭാഗം ഗണിതശാസ്ത്രമത്സരങ്ങളില്‍ നടുവട്ടം വി.എച്ച്.എസ് എസ് മികച്ച വിജയം നേടി. പ്രവര്‍ത്തിപരിചയമേളകളിലും ഗ്രാമത്തിലെ സ്കൂളുകള്‍ക്ക് മുന്‍നിരയില്‍ എത്താനായി.

0 comments:
Post a Comment