പള്ളിപ്പാട് ചന്തയിലെ നിലം നികത്തല്‍ രാഷ്ടീയ പിന്തുണയോടെയെന്ന് ആക്ഷേപം
പള്ളിപ്പാട്- പള്ളിപ്പാട് ചന്തയില്‍ പഴയപോസ്റ്റ് ആഫീസ് കെട്ടിടത്തിന് എതിര്‍ വശത്തുള്ള നിലം കഴിഞ്ഞ ദിവസം രാത്രിയില്‍ ചെമ്മണ്ണടിച്ചു നികത്തിയത് പ്രാദേശിക രാഷ്ട്രീയ ഉദ്യോഗസ്ഥ പിന്തുണയോടെയെന്ന് ആക്ഷേപം ഉയരുന്നു. സ്ഥല ഉടമ മുമ്പ് നിലം നികത്താന്‍ ശ്രമിച്ചിരുന്നെങ്കിലും സി.പി.എം കൊടികുത്തിയതിനേത്തുടര്‍ന്ന് ഇതില്‍ നിന്നും പിന്മാറിയിരുന്നു. എന്നാല്‍ വില്ലേജ് ആഫീസ് അവധിയായ ദിവസം നോക്കിയാണ് നിലം നികത്തിയത്. പള്ളിപ്പാട് സി.പി.എം ലോക്കല്‍ കമ്മിറ്റി ആഫീസിനു മൂക്കിനുതാഴെയാണ് നിലം നികത്തിയിട്ടുള്ളത്.
0 comments:
Post a Comment