Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു

ഇലക്ഷന്‍രംഗം - പള്ളിപ്പാട്ട് പ്രവര്‍ത്തനത്തില്‍ ഇടതുപക്ഷം മുന്നില്‍


പള്ളിപ്പാട് : തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉണ്ടായ കാലതാമസം കോണ്‍ഗ്രസ് പ്രചാരണത്തെ കാര്യമായി ബാധിച്ചിരിക്കുന്നതായ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു . പള്ളിപ്പാട് പഞ്ചായത്തില്‍ പ്രചാരണത്തില്‍ സി. പി. (എം)ഏറെ മുന്നിലാണ്. കോണ്‍ഗ്രസ്സിന് എഴുതാന്‍ മതിലുകള്‍ പോലും ഇല്ലാത്ത അവസ്ഥയാണിപ്പോള്‍ . മതിലുകളൊക്കെത്തന്നെ സി പി.എം പ്രവര്‍ത്തകര്‍ എഴുതിക്കഴിഞ്ഞു. കോണ്‍ഗ്രസ്സിന്‍റെ സ്ഥാനാര്‍ഥി നിര്‍ണയം കഴിഞ്ഞു കെ.സിവേണുഗോപാലാണെന്ന് അറിഞ്ഞതിനു ശേഷം അടുത്ത ദിവസം പോസ്റ്ററുകള്‍ പ്രത്യക്ഷ പ്പെട്ടിട്ടുണ്ട് . ചുവരെഴുത്തുകള്‍ പലയിടത്തും കാണാനില്ല .

എന്നാല്‍ ഇടതുപക്ഷം കുടുംബയോഗങ്ങളും ബൂത്ത് യോഗങ്ങളുംമറ്റും സംഘടിപ്പിച്ച് പ്രവര്‍ത്തനം താഴെതട്ടിലേക്ക് വ്യാപിപ്പിച്ചു കഴിഞ്ഞു . കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ പരിപാടികളുമാണ് പ്രധാനമായും ചര്‍ച്ചചെയ്യുന്നത് .
പ്രവര്‍ത്തകര്‍നങ്ങുന്നില്ല:യു.ഡി.എഫ്
പ്രവര്‍ത്തനം
മന്ദഗതിയില്‍

പള്ളിപ്പാട് : യു. ഡി. എഫില്‍ നിലനില്ക്കുന്ന ഗ്രൂപ്പ് വഴക്ക് കാരണം കോണ്‍ഗ്രസ്സിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണം ഇഴഞ്ഞു നീങ്ങുന്നു . ആന്റണി പക്ഷക്കാരനായ വി.എം .സുധീരന്‍ ആലപ്പുഴ സീറ്റ് ആഗ്രഹിച്ചതാണെങ്കിലും രമേഷ് ചെന്നിത്തല ഗ്രൂപ്പ് കാരനും എംഎല്‍എയുമായ കെ.സി. വേണുഗോപാലിനെ സ്ഥാനാര്‍ഥി ആക്കിയത് എ ഗ്രൂപ്പുകാര്‍ക്ക് ഇതുവരയും ഉള്‍ക്കൊള്ളാനായിട്ടില്ല. ഉമ്മന്‍ചാണ്ടി ഗ്രൂപ്പുകാരെ വേണു ഗോപാലിന്റെ ആള്‍ക്കാര്‍ വെട്ടി പരിക്കേല്‍പ്പിച്ചത് ഉമ്മന്‍ചാണ്ടി ഗ്രൂപ്പുകാര്‍ക്ക് വേണു ഗോപാലിനെ അനഭിമതനാക്കുന്നു . പള്ളിപ്പാട് പൊതുവെ ആന്റണി ഗ്രൂപ്പുകാര്‍ക്ക് സ്വാധീനമുള്ള പ്രദേശമാണ്. രമേഷ് ചെന്നിത്തല വിഭാഗം ഇവിടെ നിര്‍ണായക ശക്തി അല്ലെങ്കിലും യ‌ൂത്ത് കോണ്‍ഗ്രസ്സുകാരില്‍ ഒരുചെറിയ വിഭാഗം ചെന്നിത്തലയെ അനുകൂലി ക്കുന്നവരായുണ്ട് . അവര്‍ മുന്‍കൈയ്യെടുത്ത് കുറെ പോസ്റ്ററുകള്‍ വേണു ഗോപാലിന്റെ ഒട്ടിച്ചിട്ടുണ്ട് . കോണ്‍ ഗ്രസ്സിലെ പ്രശ്നങ്ങള്‍ മൂലം പള്ളിപ്പാട്ട് ചുവരെഴുതാന്‍ പോലും ആളില്ലാത്ത സ്ഥിതിയാണ് പാര്‍ട്ടി യിലിപ്പോള്‍.



0 comments:

Post a Comment

Related Posts Plugin for WordPress, Blogger...