Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു

പ്രഖ്യാപനങ്ങള്‍ നീളുന്നു പരിഹാരം അകലെ


പള്ളിപ്പാട് -പള്ളിപ്പാട്ടെ റോഡുകള്‍ നന്നാക്കാന്‍ പണം അനുവദിച്ചതായുള്ള രമേശ് ചെന്നിത്തല എം.എല്‍.എയുടെ പ്രഖ്യാപനങ്ങള്‍ നീളുമ്പോഴും  കുണ്ടും കുഴിയുമായി റോഡുകളുടെ പഴയ അവസ്ഥ തുടരുന്നതില്‍ ജനങ്ങള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു.മണിമലമുക്ക് - പൊയ്യക്കര റോഡിന്  1 കോടി രൂപായും പുല്ലമ്പട റോഡിന് 2 കോടി രൂപായും അനുവദിച്ചതായി പ്രഖ്യാപനങ്ങള്‍ ഉണ്ടായതല്ലാതെ റോഡുപണി ഇതുവരെ ആരംഭിച്ചിട്ടില്ല. ഇതിന് അഭിനന്ദനം അറിയിച്ചുകൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പോസ്റ്ററുകളും ഫ്ലക്സുകളും നാടുനീളെ സ്ഥാപിച്ചിരുന്നു. എന്നാല്‍ അവര്‍ക്കും ഇതിന് കൃത്യമായ ഉത്തരം നല്‍കാന്‍ കഴിയുന്നില്ല.
                  പള്ളിപ്പാട് നടുവട്ടം വി.എച്ച്.എസ്.എസ്സില്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഗവ.ഐ.ടി.ഐയുടെ പ്രവര്‍ത്തനവും ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. പേപ്പര്‍ ജോലികള്‍ പൂര്‍ത്തിയായി വരുന്നു എന്നമറുപടിയല്ലാതെ എന്ന് ഇത് ആരംഭിക്കാന്‍ കഴിയുമെന്നതില്‍ വ്യക്തതയില്ലായെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
                     രമേശ് ചെന്നിത്തലയ്ക്ക് ഏറെ വോട്ടുകള്‍ ലഭിച്ച പള്ളിപ്പാട് പഞ്ചായത്തിലെ പാവപ്പെട്ട കുട്ടികള്‍ പഠിക്കുന്ന  സര്ക്കാര്പ്രൈമറി വിദ്യാലയങ്ങളുടെ പരിമിതികള്‍ കാണിച്ച്  എം.എല്‍.എയ്ക്ക് നിവേദനങ്ങള്‍ നല്‍കിയിട്ടും ഇതുവരെ ഒരു പരിഹാരമുണ്ടാക്കാനുമായിട്ടില്ല.എന്നാല്‍ ഹരിപ്പാട് ,കാര്‍ത്തികപ്പള്ളി എന്നിവിടങ്ങളില്‍  സ്കൂളുകള്ക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെ വേഗത്തില്‍ അനുവദിച്ചപ്പോള്‍ പള്ളിപ്പാട്ടെ സ്കൂളുകളെ അവഗണിച്ചതില്‍ അദ്ധ്യാപക- രക്ഷാകര്‍ത്തൃ സമിതികള്‍ പൊതുവെ പ്രതിഷേധത്തിലാണ്.മണ്ഡലത്തിന്റെ ആവശ്യം കൃത്യമായി വിലയിരുത്താതെയും ആസൂത്രണം ചെയ്യാതെയുമുള്ള പ്രഖ്യാപനങ്ങളാണ് നിലവിലുള്ള പ്രതിസന്ധിക്ക് കാരണമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...