Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
പള്ളിപ്പാട്  ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി
നടുവട്ടം-തിരുവോണത്തിന് രണ്ടു നാള്‍ ബാക്കിനില്‍ക്കേ പള്ളിപ്പാട്ടുകാര്‍ ഓണത്തെ വരവേല്‍ക്കാനുള്ള  ഒരുക്കത്തിന്റെ അവസാന ഘട്ടത്തില്‍ എത്തിക്കഴിഞ്ഞു. ഹരിപ്പാട്ടുള്ള തുണിക്കടകളിലും മറ്റും ഓണക്കോടിയെടുക്കാനുള്ള തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. ബഹുഭൂരിപക്ഷം പള്ളിപ്പാട്ടുകാരും തുണിവാങ്ങാനായി ഹരിപ്പാടിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ട്രയിന്‍ സൗകര്യം ഉള്ളതിനാല്‍ ആലപ്പൂഴ, എറണാകുളം എന്നിവിടങ്ങളിലും ഓണവസ്ത്രങ്ങള്‍ വാങ്ങാന്‍ പോകുന്നവരുണ്ട്.

                   ഓണമെത്തിയതോടെ പച്ചക്കറിക്കും തീപിടിച്ച വിലയായിട്ടുണ്ട്. ന്യായവില ഷോപ്പുകള്‍ ആരംഭിച്ചുകൊണ്ട് സര്‍ക്കാര്‍ വില നിലവാരം പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പൊതു വിപണിയില്‍ വില വാണം പോലെ  കുതിച്ചുയരുകയാണ്. ഏത്തയ്ക്കായ്ക്ക് കിലോയ്ക്ക്  40 രൂപ പൊതു വിപണിയിലുള്ളപ്പോള്‍ ഹരിപ്പാട്ട് ആരംഭിച്ച  ന്യായവില പച്ചക്കറിചന്തകളില്‍ കിലോഗ്രാമിന് 28,32 എന്നീ വിലകളില്‍ വില്‍ക്കുന്നുണ്ട്. പച്ചക്കറിക്ക് മാര്‍ക്കറ്റ് വിലയേക്കാള്‍ 30 ശതമാനം വരെ വിലകുറച്ച് നല്‍കുന്നത്  ജനങ്ങള്‍ക്ക് വളരെ ആശ്വാസമായിട്ടുണ്ട്.
         ക്ലബ്ബുകളും മറ്റും സംഘടിപ്പിക്കാറുള്ള ഓണാഘോഷങ്ങള്‍ ഇക്കുറി കുറവാണ്. കൊച്ചു കുട്ടികള്‍ പുലികളിയുമായി വീടുകള്‍തോറും കയറി ഇറങ്ങുന്നുണ്ടെങ്കിലും പഴയകാലത്തേപ്പോലെ സജീവമല്ല. അത്തപ്പൂക്കളം ഇടുന്ന പ്രവണതയും കുറഞ്ഞിട്ടുണ്ട്.തുമ്പ വീടുകളില്‍ നിന്ന് അപ്രത്യക്ഷമായത് അത്തപ്പൂക്കളം ഇടുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. നാട്ടില്‍ കാണുമായിരുന്ന ഓണത്തുമ്പികളേയും ഇന്നു കാണാനില്ല.
 സ്കൂളുകളില്‍ സദ്യവട്ടത്തോടെ ഇക്കുറി ഓണാഘോഷങ്ങള്‍ സമാപിച്ചു. ഭരണമാറ്റത്തേത്തുടര്‍ന്ന്  അപ്രതീക്ഷിതമായി കടന്നു വന്ന പരീക്ഷയും  തുടര്ച്ചയായുള്ള മഴയും സ്കൂളുകളിലെ ഓണാഘോഷങ്ങളെ സാരമായി ബാധിച്ചു. തുടര്‍ച്ചയായുള്ള മഴമൂലം പള്ളിപ്പാടിന്റെ കിഴക്ക് -വടക്ക് കിഴക്ക് പ്രദേശങ്ങളില്‍ വെള്ളം ഉയര്‍ന്നത്  ഓണാഘോഷങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...