Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
കനത്തമഴ -പള്ളിപ്പാട്ട് വെള്ളം കയറുന്നു 
ള്ളിപ്പാട്- ഏതാനും ദിവസമായി പെയ്യുന്ന കനത്ത മഴയേത്തുടര്‍ന്ന് പള്ളിപ്പാട്ടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതുമൂലം ജനജീവിതം ദുസ്സഹമായി. അച്ചന്‍ കോവിലാറ്റിലെ ജലനിരപ്പുയര്‍ന്നതിനേത്തുടര്‍ന്ന് തെക്കുകിഴക്കന്‍ മേഖലയില്‍ വീടുകളില്‍ വെള്ളം കയറിത്തുടങ്ങി. തുടര്‍ച്ചയായി പെയ്യുന്ന മഴമൂലം നിര്‍മ്മാണമേഖല സ്തംഭിച്ചിരിക്കുന്നതിനാല്‍ തൊഴിലാളികളും ഏറെ ബുദ്ധിമുട്ടുകയാണ്. റോ‍‍‍‍ഡുകള്‍ പൊതുവെ തകര്‍ന്നതിനാല്‍ വെള്ളം കെട്ടിനില്‍ക്കുന്നതുമൂലം വാഹനയാത്രക്കാരും ഏറെ ബുദ്ധിമുട്ടുന്നു. രാത്രികാലങ്ങളില്‍ കുഴികളില്‍ വീണ് അപകടമുണ്ടാകുന്നത് പതിവായിട്ടുണ്ട്. ഒരു കോടിയില്‍പ്പരം രൂപ മുടക്കി പുനര്‍ നിര്‍മ്മിച്ച കുരുവിക്കാട് - മുട്ടം റോഡ് തകര്‍ന്നതിനാല്‍ ഇതുവഴിയുള്ള യാത്ര അപകടകരമായിത്തീര്‍ന്നിട്ടുണ്ട്. തകര്‍ന്ന റോഡ് നന്നാക്കാന്‍ സാധന സാമഗ്രികള്‍ ഇറക്കിയിട്ട് നാളേറെയായിട്ടും ഇതുവരെയും കുഴിനികത്താനുള്ള ശ്രമം ആരംഭിച്ചിട്ടില്ല. ഇത് നാട്ടുകാര്‍ക്കിടയില്‍ വന്‍പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...