Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
സ്കൂളുകള്‍ തുറന്നിട്ട്  ഒരു മാസമായിട്ടും പാഠപുസ്തകം എത്തിയിട്ടില്ല
പള്ളിപ്പാട്- പൊതുവിദ്യാലയങ്ങള്‍ തുറന്നിട്ട് മാസം ഒന്നായിട്ടും സ്കൂളുകളില്‍ പാഠപുസ്തകം എത്താത്തത് അദ്ധ്യാപകര്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും പ്രതിഷേധമുയരുന്നു. പത്താംക്ലാസ്സിലെ പാഠപുസ്തകങ്ങള്‍ എല്ലാം സ്കൂളുകളില്‍ എത്തിക്കാനാകാത്തത് കുട്ടികള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുന്നു.കൊറിയര്‍ കമ്പനികള്‍ വരുത്തിയ വീഴ്ചയാണ് പുസ്തകവിതരണത്തിലെ കാലതാമസമെന്ന്  സര്‍ക്കാര്‍ പറയുന്നു.മുന്‍വര്‍ഷങ്ങളിലൊന്നുംതന്നെ പുസ്തകവിതരണം ഇത്രയും താമസിച്ചിരുന്നില്ല. കത്തോലിക്കാസഭയുടെ എതിര്‍പ്പിനേത്തുടര്‍ന്ന് പഠിപ്പിക്കുന്നത് തടഞ്ഞിട്ടുള്ള സാമൂഹ്യശാസ്ത്ര പുസ്തകത്തിലെ പാഠഭാഗം എന്ന് പഠിപ്പിക്കാനാകുമെന്ന സംശവും അദ്ധ്യാപകര്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്. സഭയ്ക്ക് താല്‍പര്യമില്ലാത്ത പാഠഭാഗങ്ങള്‍ ഇനിയുമുണ്ടെങ്കില്‍ അതും മാറ്റേണ്ടതായി വന്നാല്‍ പുതിയ പുസ്തകം തന്നെ പഠിപ്പിക്കേണ്ടതായി വരുമോയെന്ന ആശങ്ക അദ്ധ്യാപകര്‍ പങ്കുവെയ്ക്കുന്നു.മതസാമുദായിക ശക്തികളുടെ  നിലപാടുകളനുസരിച്ച് പാഠപുസ്തകങ്ങള്‍ മാറ്റുന്ന പ്രവണത സമൂഹത്തെ പിന്നോട്ടടിക്കുമെന്ന് വിദ്യാഭ്യാസവിദഗ്ദര്‍  പറയുന്നു. വിദ്യാലയങ്ങളില്‍ എന്തുപഠിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത്  സ്റ്റേറ്റ് ആണെന്നിരിക്കെ  മതസമുദായിക ശക്തികളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സ്റ്റേറ്റ് തീരുമാനമെടുക്കുന്നത് ഭരണകൂട ദൗര്‍ബല്യത്തെയാണ് കാണിക്കുന്നതെന്ന് അവര്‍ പറയുന്നു.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...