വാസ്തവും നാട്ടുകാരറിഞ്ഞു,
ഹരിപ്പാട് -രാഷ്ട്രീയപാര്‍ട്ടികള്‍ക്കുവേണ്ടിയും വ്യക്തികള്‍ക്കുവേണ്ടിയും പത്രപ്രവര്‍ത്തനം നടത്തുന്ന ഹരിപ്പാട്ടെ പത്രപ്രവര്‍ത്തനരീതിയുടെ വിശ്വാസ്യതയെ ഒരിക്കല്‍ കൂടി ചോദ്യം ചെയ്യുന്ന തരത്തില്‍ സ്ത്രീയുടെ ദേഹത്ത് മൂത്രം ഒഴിച്ച വാര്‍ത്ത പതുക്കെ കെട്ടടങ്ങി. വലിയൊരു വെടിക്കെട്ടു നടത്തിയമാതിരി പത്രവാര്‍ത്തകള്‍ പടച്ചുവിട്ട ഹരിപ്പാട്ടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇതേഅവസരത്തില്‍ ബിന്ദു എന്ന സ്ത്രീയുടെ നേരെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ റോഡില്‍ വെച്ച് പരസ്യമായി നടത്തിയകയ്യേറ്റം വാര്‍ത്തയല്ലാതായത് വ്യക്തമായ രാഷ്ട്രീയ അജണ്ടയായിരുന്നു മൂത്രം തളിച്ചെന്ന ആരോപിക്കപ്പെട്ട വാര്‍ത്തയ്ക്ക് പിന്നിലുണ്ടായിരുന്നതെ ന്ന് വ്യക്തമായിക്കഴിഞ്ഞു. പോളിംഗ് സ്റ്റേഷനടുത്ത് നിരവധി ആള്‍ക്കാര്‍ ഉണ്ടാകുമെന്നിരിക്കെ അവരാരും കാണാത്ത സംഭവം പത്രക്കാര്‍ പൊടിപ്പുംതൊങ്ങലും വെച്ച് വാര്‍ത്തയാക്കിയത് ആരുടെ താല്‍പ്പര്യങ്ങളെ സംരക്ഷിക്കാനാണെന്ന ചോദ്യം ഉയര്‍ന്നു കഴിഞ്ഞു. സംഭവം കണ്ടുവെന്നു പറഞ്ഞ സ്ത്രീയുടെ മൊഴിയും പരാതിക്കാരിയുടെ മൊഴിയും പരസ്പരം വൈരുദ്ധ്യം നിറഞ്ഞതായിരുന്നെന്ന് തുടക്കത്തിലെ കണ്ടെത്തിയിരുന്നു. പരാതിക്കാരി കുപ്പിയില്‍ കൊണ്ടുവന്ന് മൂത്രം തളിച്ചുവെന്ന മൊഴി നല്‍കിയപ്പോള്‍ സാക്ഷിമൊഴി നല്‍കിയ സ്ത്രീ കപ്പില്‍ കൊണ്ടുവന്നാണ് ഒഴിച്ചതെന്നാണ് മൊഴി നല്‍കിയത്. ഇവരെ വീട്ടില്‍ കൊണ്ടുവിട്ട ഓട്ടോ ഡ്രൈവറും ഇങ്ങനെയൊരു സംഭവം നടന്നതായി തനിക്കറില്ലെന്ന് മൊഴി നല്‍കിയിരുന്നു. വസ്തുതകള്‍ ഇതായിരിക്കെ ആരുടെയൊക്കെയോ താല്‍പ്പര്യങ്ങളേ സംരക്ഷിക്കാനുള്ള വ്യഗ്രതയില്‍ ഹരിപ്പാട്ടെ പത്രപ്രവര്‍ത്തക സംഘം വാര്‍ത്ത പടച്ചു വിടുകയായിരുന്നു. സ്വന്തം വാര്‍ത്തയേത്തന്നെ വിഴുങ്ങേണ്ടതായി വരുന്നത് പത്രങ്ങളുടെ വിശ്വസ്യതതന്നെ ചോദ്യം ചെയ്യപ്പെടുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.നാട്ടുകാര്‍ പണം കൊടുത്ത് പത്രപ്രവര്‍ത്തകരുടെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ വിലയ്ക്കുവാങ്ങേണ്ടതുണ്ടോയെന്ന് സംശയവും ഉയര്‍ന്നു കഴിഞ്ഞു.

0 comments:
Post a Comment