വേനല്‍ മഴ ഇന്നലെയും ശക്തം
പള്ളിപ്പാട് - കഴിഞ്ഞ ദിവസം രാത്രിയില്‍ ശക്തമായവേനല്‍ മഴ പെയ്തതോടെ എന്തുചെയ്യണമെന്നറിയാതെ വിഷമവൃത്തത്തിലായി കര്‍ഷകര്‍. കുട്ടനാടന്‍ പാടശേഖരങ്ങളില്‍ കൊയ്ത്തുകഴിയാറായെങ്കിലും പള്ളിപ്പാട്ട് കൃഷിയിറക്കാന്‍ വൈകിയതുമൂലം ഉടന്‍ കൊയ്ത്തു നടക്കാന്‍ സാധ്യതയില്ലെന്നറിയുന്നു. ഇതാണ് കര്‍ഷകരെ ഏറെ ആശങ്കപ്പെടുത്തുന്നത്. മിക്കപാടശേഖരങ്ങളിലും മൂപ്പെത്താത്ത നെല്ല് വെള്ളത്തില്‍ വീണാലുണ്ടുകുന്ന സാമ്പത്തിക നഷ്ടം കര്‍ഷകര്‍ക്ക് സാമ്പത്തിക ബാദ്ധ്യത വരുത്തിവെയ്കാനിടയുണ്ട്. സര്‍ക്കാര്‍ ഏക്കറിന് 10000 രൂപ കൃഷി നാശത്തിന് നഷ്ടപരിഹാരം നല്‍കുമെങ്കിലും യഥാര്‍ത്ഥ ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നുമാകില്ലെന്ന പരാതി കര്‍ഷകര്‍ക്കുണ്ട്. കേരളത്തിലും മറ്റും ജൂണ്‍ 1-ഓടെ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം പ്രവചിച്ചിരിക്കുന്നത്.

0 comments:
Post a Comment