Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
നാലുയുവാക്കള്‍ പിടിയില്‍ ക്വട്ടേഷന്‍സംഘം മൂന്നുപേരെ വെട്ടിപ്പരിക്കേല്‌പിച്ചു



ഹരിപ്പാട്:കാര്‍ത്തികപ്പള്ളി ജങ്ഷനില്‍ ക്വട്ടേഷന്‍സംഘങ്ങള്‍ മൂന്നുപേരെ ആക്രമിച്ച് പരിക്കേല്പിച്ചു. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ചിങ്ങോലി നടയ്ക്കാവില്‍ കിഴക്കതില്‍ താഹ മുസ്തഫ (40), സഹോദരന്‍ മാഹീന്‍ (38), അയല്‍വാസിയായ ബിനു ഭവനില്‍ പുരുഷന്‍ (50) എന്നിവര്‍ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ചികിത്സയിലാണ്. താഹ മുസ്തഫയും പുരുഷനും അപകടനില തരണംചെയ്തിട്ടില്ല. താഹയ്ക്ക് തലയിലും പുരുഷന് വയറ്റിലുമാണ് വെട്ടേറ്റത്. 
         ചിങ്ങോലി സ്വദേശികളായ ശ്യാംകൃഷ്ണന്‍, അന്‍സാര്‍ (നിസാമുദ്ദീന്‍), ബ്ലസന്‍, മഹാദേവികാട് സ്വദേശി സുരേഷ് എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് തൃക്കന്നുപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു കാറിലും നാല് ബൈക്കുകളിലുമായാണ് ചൊവ്വാഴ്ച രാത്രി അക്രമികള്‍ കാര്‍ത്തികപ്പള്ളിയിലെത്തിയതെന്ന് പോലീസിന് വിവരം ലഭിച്ചു.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...