Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു

 സംസ്ഥാനത്തിനുള്ള റേഷന്‍ പഞ്ചസാര വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു
പള്ളിപ്പാട് - സംസ്ഥാനത്തിനുള്ള റേഷന്‍ പഞ്ചസാര വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു. 566 മെട്രിക് ടണ്‍ പഞ്ചസാരയാണു വെട്ടിക്കുറച്ചത്. ഇതു സംബന്ധിച്ച അറിയിപ്പ് സംസ്ഥാന സിവില്‍ സപ്ലൈസ് ഡയറക്റ്റര്‍ക്കു ലഭിച്ചു. ആറു മാസത്തേയ്ക്കാണു നടപടി. ഇതോടെ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള ഒരാള്‍ക്കു റേഷനായി ഇപ്പോള്‍ ലഭിക്കുന്ന 400 ഗ്രാം പഞ്ചസാര 300 ഗ്രാമായി കുറയും. ഈ മാസം 1 കിലോ പഞ്ചസാര കൂടുതല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുമൂലം കൂടുതല്‍ വരുന്ന ആവശ്യം കേന്ദ്രം നികത്തില്ല. 1 കിലോ കൂടുതല്‍ ലഭിക്കുന്നതിനാല്‍ ഈ മാസം പഞ്ചസാരയുടെ വിഹിതത്തില്‍ കുറവുണ്ടാകില്ല. എന്നാല്‍ അടുത്ത മാസം മുതല്‍ കുറവ് അനുഭവപ്പെടും. അരി വിലവര്‍ധനവിനും വെട്ടിക്കുറയ്ക്കലിനും ശേഷം സംസ്ഥാനത്തെ ബാധിക്കുന്ന കേന്ദ്രത്തിന്‍റെ ഏറ്റവും വലിയ നടപടിയാണു പഞ്ചസാര വിഹിതം വെട്ടിക്കുറയ്ക്കല്‍.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...