Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
ഓണം മദ്യത്തില്‍ മുങ്ങുന്നു
പള്ളിപ്പാട് - മലയാളിയുടെ മാറിവരുന്ന ശീലങ്ങള്‍ ഓണത്തിനേയും ഇക്കുറി ബാധിച്ചു.  ഹരിപ്പാട്ടും സമീപവുമുള്ള മദ്യക്കടകളില്‍ തലേദിവസം തന്നെ മദ്യപന്മരുടെ നീണ്ട ക്യു  ദൃശ്യമായിരുന്നു. മദ്യപാനത്തിലൂടെ ഓണത്തെ വരവേല്‍ക്കുന്ന രീതി ഇന്നലെ പള്ളിപ്പാട്ട് ചെറുപ്പക്കാര്‍ക്കിടയിലും മുതിര്‍ന്നവര്‍ക്കിടയിലും സാധാരണമായിരുന്നു. ചിലര്‍ ഓണസദ്യക്ക് ശേഷം കൂട്ടുകാര്‍ക്കൊപ്പം മദ്യപാനം ആരംഭിച്ചെങ്കില്‍ രാവിലേതന്നെ മദ്യസേവ ആരംഭിച്ചവരുമുണ്ടായിരുന്നു. പലരും  മദ്യപിച്ച് അബോധാവസ്ഥയില്‍ റോഡിന്റെ വശങ്ങളിലും  കടത്തിണ്ണകളിലും കിടക്കുന്ന കാഴ്ച പള്ളിപ്പാടിന്റെ വിവിധ ഭാഗങ്ങളില്‍  കാണാമായിരുന്നു. ഓണസദ്യക്ക് സാധാരണമായിരുന്ന സസ്യാഹാരത്തിന്റെസ്ഥാനത്ത് മാംസാഹാരങ്ങളും സ്ഥാനം പിടിച്ചത് മലയാളിയുടെ ഓണസങ്കല്‍പ്പത്തേത്തന്നെ മാറ്റിമറിക്കുന്നതായി. അത്തപ്പൂക്കളങ്ങള്‍ ഗ്രാമത്തില്‍ പൊതുവേ കുറവായിരുന്നു.  ഒരിക്കല്‍ നാട്ടിന്‍ പുറത്ത് സര്‍വ്വ സാധാരണമായിരുന്ന   തുമ്പപ്പൂ ഇന്ന് അന്യമായിക്കഴിഞ്ഞു.  ഓണക്കാലത്ത്  സജീവമായിരുന്ന ക്ലബ്ബുകളും സാംസ്ക്കാരിക സംഘടനകളും സജീവമല്ലാത്തതിനാല്‍ ഗ്രാമത്തില്‍ പഴയതുപോലെ ഓണാഘോഷങ്ങളും ഇല്ലാതായിക്കഴിഞ്ഞു.ഓണത്തിന്റെ സാംസ്ക്കാരികത്തനിമ  നഷ്ടപ്പെടുന്നതില്‍ പഴയതലമുറ ആശങ്കയിലാണ്.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...