Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
ഷീബ ഒരുദിവസം അയച്ചത് 19 എസ്.എം.എസ്സുകള്‍
പള്ളിപ്പാട്  -കൊല്ലപ്പെടുന്നതിന്റെ തലേന്നായ വ്യാഴാഴ്ച രാത്രിയില്‍ പള്ളിപ്പാട് പുളിമൂട്ടില്‍ ഷീബ(25)കാമുകനായ നഴ്‌സിങ് വിദ്യാര്‍ത്ഥിയുടെ മൊബൈലിലേക്ക് അയച്ചത് 19 എസ്.എം.എസ്സുകള്‍. രാത്രി 12.19നും 12.45നും മദ്ധ്യേയാണ് ഇത്രയും സന്ദേശങ്ങള്‍ അയച്ചത്. അന്ന് ഷീബയുടെ മൊബൈലില്‍ നിയാസ് ഇസ്മയിലിന്റെ ഫോണില്‍നിന്നു വന്നത് 30 സന്ദേശങ്ങളാണ്.

രാത്രിയില്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ എബിയെ മാറ്റിക്കിടത്തിയാണ് ഷീബ സന്ദേശങ്ങള്‍ വായിച്ചതും എസ്.എം.എസ്. അയച്ചതും.'ഒരുവര്‍ഷം കഴിഞ്ഞ് ഒന്നിക്കാം', 'നിനക്ക് അവനെ (ഭര്‍ത്താവിനെ) സത്യമായിട്ടും ഇഷ്ടമല്ലേ?' തുടങ്ങിയ സന്ദേശങ്ങളാണ് ഷീബയുടെ ഫോണില്‍ വന്നിട്ടുള്ളത്. പ്രണയ സന്ദേശങ്ങളാണ് ഷീബയുടെ ഫോണില്‍നിന്ന് അയച്ചവയില്‍ അധികവും. ഭര്‍തൃസഹോദരന്റെ ഭാര്യ തന്റെ അവിഹിത ബന്ധത്തെപ്പറ്റി അറിഞ്ഞോയെന്ന് സംശയമുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് മറ്റൊന്ന്. എന്തു പ്രശ്‌നമുണ്ടായാലും നേരിട്ട് നമുക്ക് ഒന്നിക്കാമെന്നതാണ് വ്യാഴാഴ്ച രാത്രി 12.45ന് ഷീബയുടെ ഫോണില്‍നിന്ന് അവസാനമായി അയച്ചിട്ടുള്ളത്.ഷീബയുടെ ഫോണില്‍നിന്ന് അയച്ച സന്ദേശങ്ങളെല്ലാം നീക്കം ചെയ്തിരുന്നു. സ്വകാര്യ മൊബൈല്‍ കമ്പനിയുമായി ബന്ധപ്പെട്ട് ഇവ വീണ്ടെടുക്കാന്‍ പോലീസ് ശ്രമിച്ചിട്ടും നടന്നില്ല. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് സന്ദേശങ്ങള്‍ വീണ്ടെടുത്തത്.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...